How to cook avial in malayalam


  • How to cook avial in malayalam
  • Kerala Aviyal Recipe: ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല

    Samayam Malayalam | Updated: 13 Feb 2019, 3:27 pm

    Subscribe

    അവിയലുണ്ടാക്കാം ഇനി ഈസിയായി

    Samayam Malayalam
    ഒരു മാതിരിപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍. അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന് ധാരാളമുണ്ട്. പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം.

    ഓരോ ദേശത്തും തനത് മാറ്റങ്ങളുണ്ടാവും അവിയലിന്. ഇടുന്ന പച്ചക്കറിയിലുംപാചക രീതിയിലും ഒക്കെ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം.

    രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ..

    ചേരുവകൾ:

    തേങ്ങ- ഒരുകപ്പ്

    പച്ചക്കറികളെല്ലാം നീളത്തിൽ, തീരെ നേര്‍ത്തുപോവാത്ത കട്ടിയില്‍ അരിയണം. അത്തരത്തില്‍ അരിഞ്ഞ,

    വെള്ളരിക്ക - അരക്കപ്പ്
    ചേന- കാല്‍ക്കപ്പ്
    ചേമ്പ്- കാല്‍ക്കപ്പ്
    ഏത്തക്കായ- കാല്‍ക്കപ്പ്
    കാരറ്റ്- കാല്‍ക്കപ്പ്
    മുരിങ്ങക്കായ- കാല്‍ക്കപ്പ്
    മത്തങ്ങ- കാല്‍ക്കപ്പ്
    വഴുതനങ്ങ- കാല്‍ക്കപ്പ്

    (ലഭ്യതയനുസരിച്ച് അച്ചിങ്ങ, ബീൻസ്, പടവലങ്ങ തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.)

    വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക how to cook avial in malayalam
    how to cook avial
    avial recipe step by step